തൃശൂര്‍ ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളില്ല; 8155 പേര്‍ നിരീക്ഷണത്തില്‍

covid 19

തൃശൂര്‍ ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആകെ 8155 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 8112 പേര്‍ വീടുകളിലും 43 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേരാണ് വീടുകളിലേക്ക് മടങ്ങിയത്. എട്ട് പേരെ ആശുപത്രിയില്‍ പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

Read Also:സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്ക്

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പല വാഹനങ്ങളിലായി ജില്ലയില്‍ പലയിടങ്ങളിലുമായി ഇറക്കി വിടുന്നതായി കണ്ടത്തിയ 103 പേരെ വീടുകളില്‍ നിരീക്ഷണത്തിലേക്കും മൂന്ന് പേരെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി. ജില്ലയിലേക്ക് ഡല്‍ഹിയില്‍ നിന്ന് വന്ന 117 ട്രെയിന്‍ യാത്രക്കാരെ രജിസ്റ്റര്‍ ചെയ്ത് സ്‌ക്രീനിംഗ് നടത്തി അതാതു പ്രദേശങ്ങളില്‍ നിരീക്ഷണത്തിലാക്കി. ഇന്ന് 64 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 1770 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 1635 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇനി 135 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്.

Story highlights-no new Covid Cases in thrissur today; 8155 people under surveillance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top