എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ കേന്ദ്രമാറ്റം അനുവദിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

SSLC, HIGHER SECONDARY examination center changed list  published 

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ കേന്ദ്രമാറ്റം അനുവദിച്ചു ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പതിയ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റും സെന്റര്‍ അലോട്ട്മെന്റ് സ്ളിപ്പും ഹാജരാക്കണം. ഹാള്‍ടിക്കറ്റില്ലെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാലും പരീക്ഷ എഴുതാം.

കൊവിഡ 19 ന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു. ജില്ലയ്ക്കകത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചവരെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഗള്‍ഫ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നും തിരിച്ചെത്തിയവര്‍ക്കും മറ്റു ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രധാനമായും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇവര്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ചാണ് പരീക്ഷാകേന്ദ്ര മാറ്റം അനുവദിച്ചത്.

കോഴ്സുകള്‍ ലഭ്യമല്ലാത്ത സ്‌കൂളുകള്‍ക്ക് തെരഞ്ഞെടുത്തവര്‍ക്ക് തൊട്ടടുത്ത പരീക്ഷാ കേന്ദ്രവും അനുവദിച്ചിട്ടുണ്ട്. പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള വ്യക്തിഗത സ്ളിപ്പ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി വെബ്സൈറ്റുകളിലെ സെന്റര്‍ അലോട്ട് സ്ളിപ്പ് എന്ന ലിങ്കിലൂടെ പ്രിന്റെടുക്കാം. പുതിയ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതിന് നിലവിലുള്ള ഹാള്‍ടിക്കറ്റും വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന സെന്റര്‍ അലോട്ട് സ്ളിപ്പും ഹാജരാക്കണം. പരീക്ഷാ ഹാള്‍ടിക്കറ്റ് കൈവശമില്ലെങ്കില്‍ സ്‌ളിപ്പിനൊപ്പം ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മതി. പരീക്ഷാ സഹായം അനുവദിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ബ്രൈ്, ഇന്റര്‍പ്രട്ടര്‍ സഹായം ലഭിക്കുന്നതിന് രക്ഷിതാക്കള്‍ പുതിയ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

 

Story Highlights: SSLC, HIGHER SECONDARY examination center changed list  publishedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More