തോട്ടപ്പളിയിലെ കരിമണൽ നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തോട്ടപ്പളിയിലെ കരിമണൽ നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ജനകീയ സമിതി. ഇതിനു മുന്നോടിയായി തിങ്കളാഴ്ച ആലപ്പുഴയിലെ തീരദേശ മേഖലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാതെ മണൽ നീക്കം ചെയ്യുന്നത്തിൽ ദുരുഹത്ത ഉണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
തോട്ടപ്പള്ളി സ്പിൽവേയിലെ കാറ്റാടി മരങ്ങൾ മുറിച്ചതോടെ പ്രതിഷേധം ശക്തമാക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. ഇവർക്ക് പിന്തുണയായി കോൺഗ്രെസും ബിജെപിയും ഒപ്പം ഉണ്ട്. കുട്ടനാടിനെ പ്രളയത്തിൽ നിന്നും രക്ഷിക്കാനാണ് മണൽ നീക്കം ചെയുന്നതെന്ന സിപിഎം വാദം അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് ആക്ഷേപമുന്നയിച്ചു.
അശാസ്ത്രിയമായി തുടരുന്ന പൊഴിമുറിക്കൽ തീരദേശ മേഖലയെ പ്രതിസന്ധിയിലാക്കും. ഇതിൽ പ്രതിഷേധിച്ചാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ തീരദേശ മേഖലയിൽ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കരിമണൽ നീക്കം ചെയുന്ന നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം.
Story highlight: The protests against the removal of scorching sand in the garden are strong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here