കോട്ടയത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്; ചികിത്സയിൽ ഒൻപതു പേർ

കോട്ടയത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 18ന് വിദേശത്തുനിന്നെത്തിയ കറുകച്ചാൽ സ്വദേശിക്കും(47) ഇതേ ദിവസം ബംഗളൂരുവിൽ നിന്നുവന്ന മീനടം സ്വദേശിനിക്കു(23)മാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അബുദാബി-തിരുവനന്തപുരം വിമാനത്തിൽ എത്തിയ കറുകച്ചാൽ സ്വദേശി ഗാന്ധിനഗറിലെ നിരീക്ഷണ കേന്ദ്രത്തിലും ബാംഗ്ലൂരിൽ നിന്ന് കാറിൽ കോട്ടയത്ത് എത്തിയ യുവതി വീട്ടിലും ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കൊവിഡ് ബാധിച്ച് ഒൻപതു പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇതിൽ എട്ടു പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ ജനറൽ ആശുപത്രിയിലുമാണ്.
read also: ‘പാമ്പുകടിയേറ്റാൽ എത്ര ഉറക്കത്തിലും അറിയും’; അഞ്ചലിലെ യുവതിയുടെ മരണത്തിൽ വാവ സുരേഷിന് പറയാനുള്ളത്
അതേസമയം, കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഴവൂർ സ്വദേശിനി രോഗമുക്തയായി. കുവൈറ്റിൽ നിന്ന് മെയ് ഒൻപതിന് എത്തിയ ഗർഭിണിയായ ഇവർക്കും രണ്ടു വയസുള്ള മകനും രോഗം ബാധിച്ചിരുന്നു. കുട്ടിയുടെ രണ്ടാമത്തെ സാമ്പിൾ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇരുവരും ഇന്നലെ വീട്ടിലേയ്ക്ക് മടങ്ങി. ഇവർ ഹോം ക്വാറന്റീനിൽ തുടരും.
ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 22 ആയി.
story highlights- coronavirus, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here