ഇബ്രാഹിം കുട്ടിയുടെ റെസിപ്പി കണ്ട് കൊഞ്ച് ഫ്രൈ ഉണ്ടാക്കിയ ഭാര്യ കിടപ്പിലായി; കിടിലൻ പണി കൊടുത്ത് ഗുലുമാൽ

നടൻ ഇബ്രാഹിം കുട്ടിക്ക് കിടിലൻ പണികൊടുത്ത് ഗുലുമാൽ. പ്രാങ്കാണെന്ന് അറിയാതെ അവസാന നിമിഷം വരെ ഇബ്രാഹിംകുട്ടിയെ മുൾമുനയിൽ നിർത്താൻ അനൂപ് പന്തളത്തിന് കഴിഞ്ഞു എന്നതാണ് രസകരം. പ്രാങ്കിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയതാകട്ടെ ഇബ്രാഹിം കുട്ടിയുടെ മകനും നടനുമായ മക്ബുൽ സൽമാനും.
Read Also:കൊറോണ ഭീതി; മുത്തച്ഛനെയും മുത്തശ്ശിയെയും ആലിംഗനം ചെയ്യാൻ’ഹഗ് കർട്ടൻ’ നിർമിച്ച് 10 വയസ്സുകാരി: വീഡിയോ
ഗുലുമാൽ വീഡിയോകൾ ഇൻസ്റ്റഗ്രാമിലും
https://www.instagram.com/gulumalonline/?igshid=1tllbym0yvu40
ഇബ്രാഹിം കുട്ടി തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയ റെസിപ്പി പരീക്ഷിച്ച് ഭാര്യ കിടപ്പിലായെന്ന് പറഞ്ഞാണ് അനൂപ് പന്തളം വിളിയ്ക്കുന്നത്. ഉസ്മാൻ എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഭാര്യയുടെ പേരു പറഞ്ഞിടത്ത് അനൂപ് കുടുങ്ങുമെന്ന് കരുതിയെങ്കിലും തുടർന്നും ഇബ്രാഹിം കുട്ടിയെ വിശ്വസിപ്പിക്കാൻ അനൂപിന് കഴിഞ്ഞു. ഇബ്രാഹിം കുട്ടിയുടെ റെസിപ്പി കണ്ടാണ് ഭാര്യ ഭക്ഷണമുണ്ടാക്കിയതെന്നും എന്നാൽ അത് കഴിച്ചതോടെ കൈ പോലും അനക്കാൻ കഴിയാത്ത വിധം കിടപ്പിലായെന്നും അനൂപ് പറഞ്ഞു. ഒരു സമയത്ത് വളരെയധികം ടെൻഷൻ അടിക്കുന്ന ഇബ്രാഹിം കുട്ടിയെ നമുക്ക് വീഡിയോയിൽ കാണാം. രസകരമായ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
Story highlights-actor ibrahim kutty pranked in gulumal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here