കൊവിഡ് കാലത്ത് അതിജീവന സന്ദേശം നൽകുന്ന നൃത്താവിഷ്‌കാരവുമായി ഡോക്ടർമാർ

കൊവിഡ് കാലത്ത് അതിജീവന സന്ദേശം പകർന്ന് ഡോക്ടർമാരുടെ നൃത്താവിഷ്‌കാരം. കോഴിക്കോട്ടെ അഞ്ച് വനിതാ ഡോക്ടർമാരാണ് ഇതിനായി ചിലങ്ക അണിഞ്ഞത്. കൊവിഡ് പ്രതിരോധത്തിന്റെ പാഠങ്ങളാണ് ഇവർ നൃത്തത്തിലൂടെ പങ്കുവയ്ക്കുന്നത്. കഥകളിയും സെമി ക്ലാസിക്കൽ നൃത്തവും സമന്വയിപ്പിക്കുന്നതാണ് നൃത്താവിഷ്‌കാരം.

Read Also: കൊവിഡ് കാലത്ത് പൊലീസിന് നന്ദി അറിയിക്കാനായി ഹ്രസ്വ ചിത്രം

കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്നവർക്കായി സമർപ്പിച്ചിരിക്കുകയാണ് ഈ നൃത്ത വീഡിയോ. ഡോക്ടർമാരായ സുധ കൃഷ്ണനുണ്ണി, ഉമ രാധേഷ്, ദിവ്യ പാച്ചാട്ട്, വിനീത വിജയരാഘവൻ, ശ്രീവിദ്യ എന്നിവരാണ് ഇതിനായി ചിലങ്ക അണിഞ്ഞിരിക്കുന്നത്. നടൻ ജോയ് മാത്യു ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്ത ഈ നൃത്ത വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.

 

covid, lock down, dance fusion, doctors

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top