രണ്ട് വൃക്കകളും തകരാറിലായ മകനെ ചികിത്സിക്കാൻ സഹായം തേടി അമ്മ

രണ്ട് വൃക്കകളും തകരാറിലായ മകനെ ചികിത്സിക്കാൻ പണം കണ്ടെത്താൽ നെട്ടോട്ടമോടുകയാണ് ഒരമ്മ. തിരുവനന്തപുരം വെടിവെച്ചാൻ കോവിൽ സ്വദേശി കണ്ണന്റെ ചികിത്സയ്ക്കായാണ് അമ്മ ചന്ദ്രിക സുമനസുകളുടെ സഹായം തേടുന്നത്. ബാഡ്മിന്റൺ താരമായിരുന്ന കണ്ണൻ അഞ്ച് വർഷത്തോളമായി ആഴ്ചയിൽ രണ്ട് ഡയലിസിസ് വീതം ചെയ്താണ് ജീവൻ നിലനിർത്തുന്നത്.
ചങ്കുപൊട്ടിക്കരയുന്ന അമ്മയ്ക്കും ഹൃദ്രോഗിയായ അച്ഛനും താങ്ങും തണലുമാകേണ്ട മകനാണ് ഇങ്ങനെ രോഗബാധിതനായിരിക്കുന്നത്. ഒരു കാലത്ത് ബാഡ്മിന്റൺ കോർട്ടുകളിൽ അത്ഭുതങ്ങൾ തീർത്ത പ്രതിഭയാണ് കണ്ണൻ. ദേശീയ തലത്തിൽ വരെ കേരളത്തെ പ്രതിനിധീകരിച്ച കണ്ണന് പക്ഷെ പാതി വഴിയിൽ കളം വിടേണ്ടി വന്നു.
Read Also:കൊല്ലത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്
കണ്ണന് വൃക്ക രോഗം പിടിപെട്ടിട്ട് അഞ്ച് വർഷമായി. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ഈ കുടുംബം നിലവിൽ കഴിഞ്ഞു കൂടുന്നത്. വൃക്ക മാറ്റി വെക്കാൻ 25 ലക്ഷം രൂപയോളം വേണം. ഇനിയും കളിക്കളത്തിൽ വിസ്മയങ്ങൾ തീർക്കാൻ കണ്ണന് സഹായം വേണം. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ചന്ദ്രിക, അക്കൗണ്ട് നമ്പർ: 662002010008457, ഐഎഫ്എസ്സി കോഡ്: ubin0566209, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബാലരാമപുരം ബ്രാഞ്ച്, മൊബൈൽ: 7403985909, ഗൂഗിൾ പേ: 9037271661
Story highlights-kidney failure, mother seeks help for son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here