താൻ പോകാത്ത സ്ഥലങ്ങൾ ടൈംലൈനിൽ കാണിക്കുന്നു; ഭാര്യക്ക് സംശയം; ഗൂഗിൾ മാപ്പിനെതിരെ പരാതിയുമായി തമിഴ്നാട് സ്വദേശി

ഗൂഗിൾ മാപ്പിനെതിരെ പരാതിയുമായി തമിഴ്നാട് സ്വദേശി. മയിലാടുത്തുറൈ ജില്ലയിൽ താമസിക്കുന്ന 49കാരനായ ആർ ചന്ദ്രശേഖർ ആണ് ഗൂഗിൾ മാപ്പിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആപ്പ് വ്യാജവിവരങ്ങൾ കാണിക്കുന്നുവെന്നും അതുകൊണ്ട് തന്നെ തൻ്റെ കുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്നും കാണിച്ചാണ് ചന്ദ്രശേഖറുടെ പരാതി.
Read Also: ‘ബെവ്ക്യു ആപ്പ് ഗൂഗിൾ റിജക്ട് ചെയ്തിട്ടില്ല’: ഫെയർകോഡ് ടെക്‌നോളജീസ് 24നോട്
“കഴിഞ്ഞ ഏതാനും മാസങ്ങളായി എൻ്റെ ഭാര്യ ഗൂഗിൾ മാപ്പിലെ ‘യുവർ ടൈംലൈൻ’ എന്ന ഫീച്ചർ പരിശോധിക്കുകയാണ്. എന്നെ ഉറങ്ങാൻ പോലും അനുവദിക്കാതെ ഞാൻ എവിടെയായിരുന്നു എന്ന് ഭാര്യ ചോദ്യം ചെയ്യുകയാണ്. ഇതേപ്പറ്റി തന്നെയാണ് അവൾ ചിന്തിക്കുന്നത്. കുടുംബത്തെയാകെ ഇത് ബാധിക്കുന്നുണ്ട്. അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എനിക്ക് കഴിയുന്നില്ല. ഞാൻ സഞ്ചരിക്കാത്ത സ്ഥലങ്ങളാണ് ടൈംലൈനിൽ കാണിക്കുന്നത്. മറ്റെല്ലാത്തിനും മുകളിലായി അവൾ ഗൂഗിളിനെ വിശ്വസിക്കുകയാണ്. ഗൂഗിൾ എൻ്റെ കുടുംബജീവിതം തകർക്കുകയാണ്. അതുകൊണ്ട് ഗൂഗിളിനെതിരെ നടപടിയെടുക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. അനുഭവിച്ച മനോവേദനക്ക് പകരമായി ഗൂഗിൾ എനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഞാൻ ആവശ്യപ്പെടുന്നു.”- ഇയാൾ തൻ്റെ പരാതിയിൽ പറയുന്നു.
അതേ സമയം, കേസിൽ എഫ് ഐ ആർ ഫയൽ ചെയ്തിട്ടില്ലെന്നും ഇരുവരെയും കൗൺസിലിംഗ് നടത്താനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.
Story Highlights: man complaints against google maps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here