വഴിയോര കച്ചവടക്കാരന്റെ മാങ്ങ കൊള്ളയടിച്ച് നാട്ടുകാർ; വീഡിയോ

ഡൽഹിയിൽ വഴിയോര കച്ചവടക്കാരൻ്റെ മാങ്ങ കൊള്ളയടിച്ച് നാട്ടുകാർ. അല്പ സമയം കച്ചവട സ്ഥലത്തു നിന്ന് മാറി നിന്നപ്പോഴാണ് അതുവഴി കടന്നു പോയ ആളുകൾ മാങ്ങ കൊള്ളയടിച്ചത്. നോർത്ത് ഡൽഹിയിലെ ജഗത് പുരി എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് നാണിപ്പിക്കുന്ന ഈ സംഭവം നടന്നത്.
പഴക്കച്ചവടക്കാരനാണ് ഛോട്ടെ. കൂടകളിൽ മാമ്പഴങ്ങളുമായി വില്പനക്കെത്തിയ ഛോട്ടെ സമീപത്ത് ചിലർ തല്ലു കൂടുന്നത് കണ്ട് അവിടേക്ക് പോയി. ഈ സമയത്ത് അതുവഴി കടന്നു പോയ ആളുകളാണ് മാങ്ങകൾ കൊള്ളയടിച്ചത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Also: രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരുലക്ഷത്തി മുപ്പതിനായിരം കടന്നു
ബൈക്കിൽ സഞ്ചരികുന്നവർ തങ്ങളുടെ ബൈക്കുകളിൽ മാങ്ങ ശേഖരിക്കുന്നു. ചിലർ ഉറക്കെ വിളിച്ച് മാങ്ങ മോഷ്ടിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്നു. അങ്ങനെ കഴിയുന്ന തരത്തിലൊക്കെ ആളുകൾ ഈ മാങ്ങകൾ ശേഖരിച്ചു. ചെറിയ ട്രാഫിക് ജാമും ഇതോടനുബന്ധിച്ച് അവിടെ ഉണ്ടായി. ഏതാണ്ട് 30000 രൂപ വിലമതിക്കുന്ന 15 കൂട മാമ്പഴം മുഴുവൻ ആളുകൾ കൊള്ളയടിച്ചു എന്ന് ഛോട്ടെ പറയുന്നു. പൊലീസിനു പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഛോട്ടെ പറയുന്നു.
Delhi crowd loots mangoes worth thousands from street vendor https://t.co/eFT05iWQG5 pic.twitter.com/L98adlkkip
— NDTV (@ndtv) May 22, 2020
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരുലക്ഷത്തി മുപ്പതിനായിരം കടന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ആറായിരത്തിലധികം പുതിയ കേസുകളും 147 മരണവും റിപ്പോര്‍ട്ട് ചെയ്തു. 54440 പേര്‍ രോഗമുക്തരായി. ഇന്ന് പുറത്തുവന്ന ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും മൂവായിരത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 6767 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള റെക്കോര്‍ഡ് വര്‍ധനവാണിത്. രാജ്യത്താകെ 73560 പേരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമാകുന്നവരുടെ കണക്ക് 42 ശതമാനത്തോളം ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlights: Mob Looting Mango Vendor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here