മഹാരാഷ്ട്രയിൽ നിന്ന് ചെങ്ങന്നൂർ എത്തിയ 95 അംഗ സംഘത്തിന് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ വൈകിയതായി പരാതി

മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ മാർഗം ചെങ്ങന്നൂരെത്തിയവർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് തടസം നേരിട്ടതായി പരാതി. ഇന്നലെ രാത്രി ചെങ്ങന്നൂർ എത്തിയ 95 അംഗ സംഘമാണ് ക്വാറന്റീൻ സജ്ജീകരണങ്ങൾ ഒരുക്കാത്തതിനാൽ ബുദ്ധിമുട്ട് നേരിട്ടത്. മഹാരാഷ്ട്രയിൽ നിന്ന് എത്തുന്ന സംഘത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കാൻ വൈകിയതാണ് കാലതാമസത്തിന് കാരണമായതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Read Also:കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ നിന്ന് വന്ന ഏഴ് പേർക്ക്
ഇന്നലെ രാത്രി ഏഴരയ്ക്കാണ് 95 യാത്രക്കാർ മുംബൈയിൽ നിന്നുമുള്ള ട്രെയിനിൽ എറണാകുളത്തെത്തിയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവരെ കെഎസ്ആർടിസി ബസിൽ ചെങ്ങന്നൂരിൽ എത്തിച്ചു. എന്നാൽ ക്വാറന്റീൻ സെന്ററുകൾ ഒരുക്കാത്തതിനാൽ മണിക്കൂറുകളോളമാണ് വെള്ളവും ഭക്ഷണവും ലഭിക്കാതെ ഇവർ ബസ് സ്റ്റാൻഡിൽ കുടുങ്ങിയത്. മഹാരാഷ്ട്രയിൽ നിന്ന് എത്തുന്ന സംഘത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കാൻ വൈകിയെന്നും ഇക്കാരണത്താലാണ് ക്വാറന്റീൻ കേന്ദ്രങ്ങൾ സജീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. നിലവിൽ ഇവരെ ചെങ്ങന്നൂരിലെ അഞ്ച് കൊവിഡ് കെയർ സെന്ററുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.
Story highlights-people from maharashtra complaint late quarantine chengannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here