പൈനാപ്പിൾ വിപണിയിലെത്തിക്കാൻ ആകുന്നില്ല; പ്രതിസന്ധിയിൽ കർഷകർ

കരകയറാനാകാതെ സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർ. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നെങ്കിലും കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നതാണ് കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ ആവശ്യം.
വിളവെടുത്ത പൈനാപ്പിൾ വിപണിയിലെത്തിക്കാനാവാതെ നശിക്കുന്നതു മൂലം പ്രതിദിനം ശരാശരി അഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി കർഷകർ പറയുന്നു. മാർച്ച് മുതൽ ഇതുവരെ 300 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഒരു കിലോയ്ക്ക് 25 രൂപ ഉത്പാദന ചെലവ് വരുമ്പോൾ ശരാശരി 10 രൂപ മാത്രമാണ് ലഭിക്കുന്നത്. കേരളത്തിന്റെ കാർഷിക പെരുമ ആഗോള തലത്തിലെത്തിച്ച വാഴക്കുളം പൈനാപ്പിൾ മേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കൃഷി വകുപ്പ് മുൻകയ്യെടുത്ത് നടത്തിയ പൈനാപ്പിൾ ചലഞ്ച് വഴി കേരളത്തിലെ വിപണി സജീവമായെങ്കിലും മികച്ച വില ലഭിച്ചിരുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽ വിപണി അടച്ചതും സംസ്ഥാനത്തെ പൈനാപ്പിൾ മേഖലയ്ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഒപ്പം വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വയ്ക്കുന്നു.
lock down, pine apple farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here