ജൂൺ 1 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും; യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി

ജൂൺ 1 മുതൽ രാജ്യത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല. സാധാരണ രീതിയിലുള്ള ടിക്കറ്റ് ചാർജ് മാത്രമാവും യാത്രക്കാരിൽ നിന്നും ഈടാക്കുകയെന്നും മാർഗ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു

മറ്റ് നിർദേശങ്ങൾ

ട്രെയിനിൽ റിസർവ് ചെയ്യാത്ത കോച്ചുകൾ ഉണ്ടാവില്ല.

ശ്രമിക് ട്രെയിൻ സർവീസ് തുടരും.

സ്റ്റേഷനുകളിൽ എൻട്രി- എക്സിറ്റ് പോയിന്റുകൾ രണ്ടായി തന്നെ സജ്ജീകരിക്കണം.

സാമൂഹിക അകലം. ശുചീകരണം, തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ എന്നിവ യാത്രയിൽ ഉടനീളം ഉറപ്പാക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല.

ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്റ്റേഷനിലേക്കും പുറത്തേക്കും വാഹനങ്ങൾ അനുവദിക്കു.

ടിക്കറ്റുകൾ ഓൺലൈനായോ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ ബുക്ക് ചെയ്യാം.

30 ദിവസം മാത്രമാണ് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് പരിധി.

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾക്ക് യാത്ര അനുവദിക്കില്ല. കൺഫോം ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ.

അൺറിസർവ്ഡ് ടിക്കറ്റുകൾ, ഓൺബോർഡ് ടിക്കറ്റുകൾ എന്നിവ നൽകില്ല.

തത്കാൽ, പ്രീമിയം തത്കാൽ അനുവദിക്കില്ല.

എല്ലാ യാത്രക്കാരേയും യാത്ര തുടങ്ങുന്നതിന് മുൻപ് തെർമൽ സ്‌ക്രീനിംഗിന് വിധേയരാകണം. ട്രെയിനുള്ളിൽ ബ്ലാങ്കറ്റുകൾ, കർട്ടനുകൾ എന്നിവ യാത്രക്കാർ സ്വന്തമായി കൊണ്ടുവരണം.

സ്റ്റേഷനിൽ 90 മിനുട്ട് മുൻപെങ്കിലും എത്തണം.

ചില ട്രെയിനുകളിൽ മാത്രം മിതമായ ഭക്ഷണങ്ങൾ വിൽക്കും.

Story highlight: Train service to start from June 1 The center has released guidelines for passengers to follow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top