പത്തനംതിട്ട ജില്ലയില്‍ മൂന്നുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 20 ന് കുവൈറ്റില്‍ നിന്ന് എത്തിയ കിടങ്ങന്നൂര്‍ സ്വദേശിനിയായ നഴ്‌സ്, മെയ് 18 ന് അബുദാബിയില്‍ നിന്ന് എത്തിയ പയ്യാനാമണ്‍ സ്വദേശി, മെയ് 18 ന് അബുദാബിയില്‍ നിന്ന് എത്തിയ കുറ്റൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ ജില്ലയില്‍ 13 പേര്‍ രോഗികളായിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 10 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലുപേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 30 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി ഒന്‍പത് പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

Read More: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തരായി

ജില്ലയില്‍ അഞ്ച് കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2909 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 423 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ ഒരാളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 287 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3337 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 95 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 878 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 229 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 6842 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. ജില്ലയില്‍ ഇന്ന് 153 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 29 എണ്ണം പോസിറ്റീവായും 6279 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 360 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ അഞ്ചു സ്ഥലങ്ങളിലായി 39 ടീമുകള്‍ ഇന്ന് ആകെ 4682 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നുപേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 4682 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

Story Highlights: covid confirmed three in Pathanamthitta district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top