തെലങ്കാനയിൽ 9 പേരുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൂട്ടക്കൊലപാതം; മുഖ്യപ്രതി അറസ്റ്റിൽ

തെലങ്കാനയിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയ സംഭവം കൂട്ടക്കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ബിഹാർ സ്വദേശിയായ സഞ്ജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശീതള പാനീയത്തിൽ ഉറക്ക ഗുളിക കലക്കി ഒൻപത് പേരും ബോധരഹിതരായ ശേഷം കിണറ്റിൽ വലിച്ചെറിയുകയായിരുന്നുവെന്ന് സഞ്ജയ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
തെലങ്കാനയിലെ വാരങ്കൽ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇക്കഴിഞ്ഞ 21 ന് ഗോരകുന്ദ എന്ന സ്ഥലത്തുള്ള ഒരു കിണറ്റിൽ നിന്ന് ഒൻപത് മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് മക്സൂദ് ആലം എന്ന ആളും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സമീപവാസികളായ മൂന്ന് പേരുമാണെന്ന് വ്യക്തമായി. വിശദമായ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്നും അത് ചെയ്തത് സഞ്ജയ് ആണെന്നും വ്യക്തമായത്.
മക്സൂദ് ആദവുമായുള്ള സാമ്പത്തിക ഇടപാടാണ് സഞ്ജയെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. മക്സൂദിന്റെ കൊച്ചുമകന്റെ പിറന്നാൾ ദിനത്തിലാണ് സഞ്ജയ് കൊലനടത്തിയത്. പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ സഞ്ജയ് ശീതള പാനീയത്തിൽ ഉറക്ക ഗുളിക ചേർത്ത് നൽകി. ഇത് കഴിച്ച മക്സൂദ് ആലം, ഭാര്യ നിഷ, അവരുടെ മൂന്ന് മക്കൾ, മൂന്ന് വയസുള്ള പേരമകൻ, തൃപുരയിൽ നിന്നുള്ള ഷക്കീൽ അഹമ്മദ്, ബീഹാറിൽ നിന്നുള്ള ശ്രീറാം, ശ്യം എന്നിവർ ബോധരഹിതരായി. തുടർന്ന് സുഹൃത്തായ ഒാട്ടോ ഡ്രൈവറുടെ സഹായത്തോടെ മൃതദേഹങ്ങൾ കിണറ്റിൽ വലിച്ചെറിയുകയായിരുന്നു. സിസിടിവിയും ഫോൺ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സഞ്ജയിലേയ്ക്ക് എത്തിയത്.
read also: കിണറ്റിനുള്ളിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
പശ്ചിമ ബംഗാളിൽ നിന്ന് 20 വർഷം മുമ്പ് ജോലി തേടി തെലങ്കാനയിൽ എത്തിയതാണ് മക്സൂദ് ആലമും കുടുംബവും. ജൂട്ട് ബാഗുകൾ തുന്നുന്ന തൊഴിലാണ് ഇവർ ചെയ്തിരുന്നത്. വാടക വീട്ടിൽ താമസിച്ചിരുന്ന മക്സൂദ് ആലമും കുടുംബവും ലോക്ഡൗൺ തുടങ്ങിയ ശേഷം ജൂട്ട് മില്ലിലേക്ക് താമസം മാറിയിരുന്നു. മില്ലിലെ ഗോഡൗണിലാണ് കുടുംബം താമസിച്ചിരുന്നത്. മില്ലിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ച മറ്റുള്ളവർ. അടച്ചിട്ടിരുന്ന മിൽ തുറക്കുന്നതിന്റെ ഭാഗമായി ഉടമ ഭാസ്കർ വ്യാഴാഴ്ച എത്തിയേപ്പാൾ ആരെയും കണ്ടിരുന്നില്ല. തുടർന്ന് ഇദ്ദേഹം പൊലിസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ ലഭിച്ചത്.
story highlights- telengala, murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here