കിണറ്റിനുള്ളിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

തെലങ്കാനയിൽ കിണറ്റിനുള്ളിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഇതിൽ ആറ് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. അന്വേഷണം തുടങ്ങിയതായി തെലങ്കാന പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് വാറങ്കൽ ജില്ലയിലെ ചണ ഫാക്ടറിക്ക് സമീപമുള്ള കിണറ്റിൽ നാല് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചണ ഫാക്ടറിയിലെ കൂടുതൽ തൊഴിലാളികളെ കാണാനില്ലെന്ന് മനസിലാക്കിയതോടെ വീണ്ടും തിരച്ചിൽ നടത്തി. ഇന്ന് രാവിലെ അഞ്ച് മൃതദേഹങ്ങളും കൂടി കണ്ടെത്തുകയായിരുന്നു.
read also:കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി
ആരുടേയും ശരീരത്തിൽ പരുക്കേറ്റ പാടുകളില്ല. കൂട്ട ആത്മഹത്യയാണോ എന്നത് അടക്കം തെലങ്കാന പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ചവരിൽ ആറ് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ബാക്കിയുള്ളവർ ത്രിപുര, ബിഹാർ സ്വദേശികളാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വാടകവീട്ടിൽ നിന്നൊഴിഞ്ഞു ഫാക്ടറി വക കെട്ടിടത്തിൽ കഴിയുകയായിരുന്നു. മില്ലുടമ ഇന്നലെ വൈകിട്ട് സ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തൊഴിലാളികൾക്ക് ഭക്ഷണത്തിനും പണത്തിനും ബുദ്ധിമുട്ടില്ലായിരുന്നുവെന്നാണ് മില്ലുടമയുടെ മൊഴി.
Story highlights-found 9 migrant workers body inside well, telengana, varangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here