Advertisement

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’ ; നായിക പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

22 hours ago
Google News 3 minutes Read

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രീതിയുടെ ജന്മദിനം പ്രമാണിച്ച് ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.

“വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നേരത്തെ പുറത്ത് വന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.

ഓസ്കാർ പുരസ്കാര ജേതാവായ എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യമായാണ് ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ 10 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സംവിധായകനായി എത്തുന്നത് എന്നതും ഈ ചിത്രത്തിൻ്റെ പ്രത്യേകതയാണ്.

വമ്പൻ താരനിരയെ അണിനിരത്തിയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം 5 ഭാഷകളിൽ റിലീസ് ചെയ്യും. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കില്ലറിൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രം ‘കില്ലർ’ കൂടാതെ, മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, ദിലീപ് നായകനാകുന്ന ‘ഭ.ഭ.ബ’, ജയറാം – കാളിദാസ് ജയറാം – ജി പ്രജിത്ത് ടീമിൻറെ “ആശകൾ ആയിരം”, എം മോഹനൻ – അഭിലാഷ് പിള്ള ചിത്രം ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്.

Story Highlights :Sri Gokulam Movies – SJ Surya’s film ‘Killer’; First look of heroine Preeti Asrani is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here