Advertisement

മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ മറ്റൊരു ആക്ഷന്‍ ചിത്രം; സംവിധാനം ജോഷി; പൂജാ സ്വിച്ചോണ്‍ കര്‍മ്മം കൊച്ചിയില്‍ നടന്നു

6 hours ago
Google News 3 minutes Read
pooja switch on ceremony new unni mukundan- Joshiy film

ഹിറ്റ് മേക്കര്‍ ജോഷിയുടെ ജന്മദിനത്തിന് പ്രഖ്യാപിച്ച പാന്‍-ഇന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന്റെ ഹൈ-ഒക്ടേന്‍ ആക്ഷന്‍ ചിത്രത്തിന്റെ പൂജാ സ്വിച്ചോണ്‍ കര്‍മ്മം എറണാകുളം ഹോട്ടല്‍ ഹൈവേ ഗാര്‍ഡനില്‍ വെച്ച് നിര്‍വഹിച്ചു. പ്രേക്ഷകര്‍ ഏറേ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ഈ ജോഷി-ഉണ്ണിമുകുന്ദന്‍ ചിത്രം ഇന്ത്യന്‍ സിനിമയില്‍ ഒരു വഴിത്തിരിവാകുമെന്നാണ് ചലച്ചിത്ര ലോകം വിലയിരുത്തപ്പെടുന്നത്. ( pooja switch on ceremony new unni mukundan- Joshiy film)

വലിയ ബഡ്ജറ്റില്‍ ഈ മാസം കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം, ആക്ഷന്‍ സിനിമയുടെ നിലവാരം ഉയര്‍ത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നും, അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

Read Also: ‘തീര്‍ച്ചയായും നമ്മള്‍ റഷ്യന്‍ എണ്ണ വാങ്ങും’; നിലപാട് വ്യക്തമാക്കി ധനമന്ത്രി നിര്‍മല സീതാരാമന്‍

പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രം, മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് മേക്കര്‍ ജോഷിയോടൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ഒരു മാസത്തിലധികം ദുബായില്‍ ട്രെയ്‌നിങിലായിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ആകമാനം ആവേശഭരിതമാക്കുന്ന ജോഷി-ഉണ്ണിമുകുന്ദന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ഉടന്‍ ഉണ്ടാകുമെന്ന് അണിയറ ശില്പികള്‍ അറിയിച്ചു.

Story Highlights : pooja switch on ceremony new unni mukundan- Joshiy film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here