തിരുവനന്തപുരത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ്; രണ്ട് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് തിരുവനന്തപുരത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. ആരോഗ്യപ്രവര്‍ത്തകനടക്കം ഇന്ന് രണ്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മൂന്നു പേര്‍ക്കും ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ പുറത്തു നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയും രോഗബാധയുണ്ടായി. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച നെയ്യാറ്റിന്‍കര സ്വദേശി ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം മുംബൈയില്‍ നിന്ന് കാറില്‍ വന്നതാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഇയാള്‍ ഉണ്ടായിരുന്നു. നാവായിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവറാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാള്‍ ഒറ്റൂരില്‍ രോഗം സ്ഥിരീകരിച്ചയാളുമായി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോയി വന്നിട്ടുണ്ട്. കുറച്ചധികം ആളുകളുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
ഗള്‍ഫില്‍ നിന്നെത്തിയ പൂന്തുറ സ്വദേശിക്കും, കര്‍ണാടകയില്‍ നിന്നെത്തിയ ശ്രീകാര്യം സ്വദേശിക്കും, ഡല്‍ഹിയില്‍ നിന്നെത്തിയ കാട്ടാക്കട സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുടെ രോഗ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇയാളുമായി അടുത്തിടപഴകിയെന്നു കരുതുന്ന 41 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ട്.
Story Highlights: covid19, coronavirus, thiruvanandapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here