Advertisement

സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകും: മുഖ്യമന്ത്രി

May 25, 2020
Google News 2 minutes Read
fivefold advance of normal development is possible through Kiifb: CM

സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി കേരളത്തിന്റെ പുനരുജ്ജീവനത്തിന്റെ തനതു വഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കാനായി.

ഈ സാമ്പത്തിക വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം ചെലവ് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ലഭിക്കാത്തത് ഗുരുതരമായ അവസ്ഥയാണ്. വരുമാനത്തിന് തനതായ വഴി കണ്ടെത്തേണ്ടിവരും. പശ്ചാത്തല വികസനത്തിന് ബഡ്ജറ്റിന് പുറത്തു നിന്ന് ധനസമാഹരണം ലക്ഷ്യമിട്ടാണ് കിഫ്ബി പുനസംഘടിപ്പിച്ചത്. 50,000 കോടി രൂപയുടെ വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Story Highlights: fivefold advance of normal development is possible through Kiifb: CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here