പെരുന്നാള്‍ ദിനത്തിലും ഉറവ വറ്റാത്ത കുടിനീര്‍ സ്‌നേഹവുമായി ഫ്രണ്ട്സ് പുത്തൂര്‍മഠം

കോഴിക്കോട് പുത്തൂര്‍മഠത്തിലെ കുടിവെള്ളക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ചെറിയ പെരുന്നാള്‍ ദിനത്തിലും വെള്ളമെത്തിച്ച് നല്‍കി ഫ്രണ്ട്സ് പുത്തൂര്‍മഠം പ്രവര്‍ത്തകര്‍. പ്രദേശത്തെ ഇരുന്നൂറ്റമ്പതോളം കുടുംബങ്ങള്‍ക്കാണ് ഫ്രണ്ട്സ് പുത്തൂര്‍മഠം പ്രവര്‍ത്തകര്‍ വെള്ളം എത്തിച്ച് നല്‍കിയത്.

കുഴിപ്പള്ളിമീത്തല്‍, ബിസ്മിനഗര്‍, മക്കാട്ടുമീത്തല്‍, മുതുവനമീത്തല്‍, കിഴക്കേവള്ളിക്കുന്ന്, പുതിയടയ്ത് മീത്തല്‍ എന്നീ പ്രദേശത്തുള്ളവര്‍ക്കാണ് മുപ്പതിനായിരത്തോളം ലിറ്റര്‍ വെള്ളം എത്തിച്ചു നല്‍കിയത്. ഫ്രണ്ട്സ് പുത്തൂര്‍മഠത്തിന്റെ ഈ സേവനം 10 വര്‍ഷത്തോളമായി നാട്ടുകാര്‍ക്ക് ലഭിക്കുന്നുണ്ട്.

Story Highlights: FRIENDS activists distributed drinking water to families

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top