Advertisement

കെ. ഹരിപാൽ കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

May 25, 2020
1 minute Read

കേരള ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ നടന്ന കൊളീജിയം ശുപാർശയിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുത്തത്.

രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് മണികുമാർ കെ.ഹരിപാലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ച് മുതിർന്ന ജഡ്ജിമാർ, അഡ്വക്കേറ്റ് ജനറൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ്, സീനിയർ അഭിഭാഷകർ തുടങ്ങിയവർ സംബന്ധിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി സത്യപ്രതിജ്ഞാ നടപടികൾ കാണാൻ സൗകര്യമൊരുക്കിയിരുന്നു. നേരത്തെ കൊളീജിയം ശുപാർശയിൽ കേന്ദ്രസർക്കാരാണ് കെ.ഹരിപാലിനെ അഡീഷണൽ ജഡ്ജിയായി നിയമിച്ച് ഉത്തരവിറക്കിയത്.

ചങ്ങനാശേരി പായിപ്പാട് സ്വദേശിയാണ് കെ. ഹരിപാൽ. പായിപ്പാട്, തിരുവല്ല എന്നിവടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹരിപാൽ, എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി നീതി നിർവഹണ രംഗത്ത് പ്രവർത്തനം ആരംഭിച്ച ഹരിപാൽ കേരളാ ലോകായുക്തയിൽ രജിസ്ട്രാറായും വിജിലൻസ് സ്‌പെഷ്യൽ ജഡ്ജിയായും പ്രവർത്തിച്ചു. തിരുവനന്തപുരത്ത് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ പദ്മനാഭ സ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. 2019 നവംബർ മുതൽ കേരളാ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആണ്.

story highlights-k haripal sworn in as HC judge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top