എറണാകുളം ജില്ലയില്‍ ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല; 432 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി

എറണാകുളം ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളില്ല. കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 35 കാരനായ പാലക്കാട് സ്വദേശിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെയ് 12 ന് ദമാം – കൊച്ചി വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും മെയ് 13 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇന്ന് 432 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 47 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 7144 ആയി. ഇതില്‍ 155 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും 6989 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.
Read More: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തരായി
ഇന്ന് 10 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ അഞ്ചും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ഒരാളെയും സ്വകാര്യ ആശുപത്രികളില്‍ നാല് പേരെയുമാണ് പ്രവേശിപ്പിച്ചത്.
ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്‍പത് പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് മൂന്ന് പേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിന്ന് രണ്ടുപേരെയും സ്വകാര്യ ആശുപത്രികളില്‍ നിന്ന് നാല് പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
Read More: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 67 ആണ്. കളമശേരി മെഡിക്കല്‍ കോളജില്‍ 31 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ആറ് പേരും പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റലില്‍ മൂന്ന് പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒന്‍പതു പേരും സ്വകാര്യ ആശുപത്രികളില്‍ 18 പേരും നിരീക്ഷണത്തിലാണ്.
ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആണ്. കളമശേരി മെഡിക്കല്‍ കോളജില്‍ 11 പേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
Story Highlights: No new positive cases in Ernakulam today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here