അഞ്ജനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പീഡന ആരോപണങ്ങൾ തള്ളി ഗോവ പൊലീസ്

മലയളി വിദ്യാർത്ഥി അഞ്ജന ഹരീഷ് ആത്മഹത്യ ചെയ്തതു തന്നെയെന്ന് നോർത്ത് ഗോവ എസ്പി ഉത്കൃഷ് പ്രസൂൺ പറഞ്ഞതായി റിപ്പോർട്ട്. കയറിൽ തൂങ്ങുന്നതു മൂലം ശ്വാസം മുട്ടിയാണ് അഞ്ജന മരണപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഉദ്ധരിച്ചാണ് എസ്പിയുടെ വെളിപ്പെടുത്തൽ. മരണപ്പെടുന്നതിനു മുൻപ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നും നിർബന്ധിതമായി മദ്യം കുടിപ്പിച്ചു എന്നുമുള്ള റിപ്പോർട്ടുകളെ തള്ളിയാണ് ഉത്കൃഷിൻ്റെ ഈ വെളിപ്പെടുത്തൽ. പോസ്റ്റ്മാർട്ടത്തിൽ ഇതിനു തക്കതായ തെളിവുകൾ ലഭിച്ചില്ലെന്നും അഞ്ജനയുടെ മരണത്തിൻ്റെ അന്വേഷണ ചുമതലയുള്ള നോർത്ത് ഗോവ എസ്പി പറയുന്നു. ദി ന്യൂസ് മിനിട്ടാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also: അഞ്ജന ഹരീഷിന്റെ മരണം വീട്ടുകാരുടെ പീഡനത്തെ തുടർന്നെന്ന് സുഹൃത്തുക്കൾ
“കുട്ടിയുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒന്നും ഇത്തരത്തിൽ മൊഴി നൽകിയിട്ടില്ല. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നും അവർ മൊഴി നൽകിയിട്ടില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും അത്തരം കണ്ടെത്തലുകൾ ഇല്ല. ഇനി ഫോറൻസിക് റിപ്പോർട്ട് കൂടി വരാനുണ്ട്. പക്ഷേ, തൂങ്ങി മരണമാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനാൽ അത് അപ്രധാനമാണ്”- എസ്പി പറയുന്നു.
അഞ്ജന ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാവ് മിനി പറഞ്ഞത്. കൂട്ടുകാർ കൊലപെടുത്തിയതാകാമെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കളുടെ ആവശ്യപ്പെട്ടിരുന്നു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും യുവമോർച്ചയും രംഗത്തെത്തിയിരുന്നു.
Read Also: ഗോവയിൽ മലയാളി യുവതി മരിച്ച സഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയ അഞ്ജനയെ മെയ് 13നാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. താമസ സ്ഥലത്തിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നുവെന്നാണ് ഗോവ പൊലീസ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, മകൾ മരിക്കുന്നതിനു തലേദിവസം വിളിച്ചിരുന്നുവെന്നും നാട്ടിലേക്കു മടങ്ങി വരുമെന്ന് അറിയിച്ചിരുന്നതായും അമ്മ പറയുന്നു. തലശ്ശേരി ബ്രണ്ണൻ കോളജിലെ വിദ്യാർഥിനിയായിരുന്നു.
Story Highlights: Anjana committed suicide goa police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here