പാലക്കാട് ജില്ലയില്‍ ഒരു മലപ്പുറം സ്വദേശിക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

palakkad CORONA

പാലക്കാട് ജില്ലയില്‍ ഒരു മലപ്പുറം സ്വദേശി ഉള്‍പ്പെടെ 30 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കുവൈത്ത്, ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, മാലിദ്വീപ്, കര്‍ണാടക, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവര്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

മെയ് 21ന് ചെന്നൈയില്‍ നിന്നും വന്ന ചിറ്റൂര്‍ സ്വദേശി,മെയ് 12ന് ഗുജറാത്തില്‍ നിന്നും എത്തിയ ഒറ്റപ്പാലം സ്വദേശി, മെയ് 18ന് മുംബൈയില്‍ നിന്നും എത്തിയ പുല്‍പ്പുള്ളി സ്വദേശി, മെയ് 25 ന് ചെന്നൈയില്‍ നിന്നും വന്ന നെല്ലായ സ്വദേശി, മെയ് 25 ന് ചെന്നൈയില്‍ നിന്നും വന്ന പട്ടിത്തറ സ്വദേശി, മെയ് 17 ന് മാലിദ്വീപില്‍ നിന്നും വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി, കരിമ്പുഴ സ്വദേശി,കുളപ്പുള്ളി സ്വദേശി, ഒറ്റപ്പാലം കല്ലടിക്കോട് സ്വദേശി, കാവശ്ശേരി സ്വദേശി, കൊപ്പം സ്വദേശി, ചാത്തന്നൂര്‍ സ്വദേശി, ഒറ്റപ്പാലം വേലത്താവളം സ്വദേശി, തൃത്താല സ്വദേശി എന്നിവര്‍ക്കും മെയ് 13 കുവൈറ്റില്‍ നിന്നും വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി, മെയ് 19 ന് ചെന്നൈയില്‍ നിന്നും വന്ന കുളപ്പുള്ളി സ്വദേശി, മെയ് 21 ന് ചെന്നൈയില്‍ നിന്നും എത്തിയ ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി, മെയ് ഏഴിന് ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയ പൊന്നാനി സ്വദേശി, മെയ് 15ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശി, മെയ് ഒമ്പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശി, മെയ് ആറിന് ചെന്നൈയില്‍ നിന്നും എത്തിയ കടമ്പഴിപ്പുറം സ്വദേശി, പോണ്ടിച്ചേരിയില്‍ നിന്നും എത്തിയ പരുതൂര്‍ സ്വദേശി, മുംബൈയില്‍ നിന്നും എത്തിയ നെല്ലായ സ്വദേശി, മെയ് 17 ന് ചെന്നൈയില്‍ നിന്നും എത്തിയ പട്ടാമ്പി സ്വദേശി, മുംബൈയില്‍ നിന്നും എത്തിയ നെല്ലായ സ്വദേശി, മെയ് 17 ന് ബംഗളൂരുവില്‍ നിന്നും എത്തിയ കുഴല്‍മന്ദം സ്വദേശി, മെയ് 24ന് ബംഗളൂരുവില്‍ നിന്നും എത്തിയ വിളയൂര്‍ സ്വദേശി, കോയമ്പത്തൂരില്‍ നിന്നും എത്തിയ പെരിങ്ങോട്ടുകുറുശ്ശി സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

മെയ് 23 ന് രോഗം സ്ഥിരീകരിച്ച കാഞ്ചിപുരത്ത് നിന്നെത്തിയ ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ അമ്മയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. കൂടാതെ മെയ് 22 ന് രോഗബാധ സ്ഥിരീകരിച്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മുത്തച്ഛനും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞദിവസം മുതലമട സ്വദേശി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ നിലവില്‍ പാലക്കാട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 82 പേരായി.

Story Highlights: covid confirmed 30 people in palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top