ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയ്ക്ക് യുഎൻ സമാധാന സേന പുരസ്‌കാരം

Indian Army officer

ഇന്ത്യൻ വനിത സൈനിക ഓഫിസർക്ക് യു.എൻ അവാർഡ്. യുഎൻ സമാധാന ദൗത്യത്തിന്റെ ഭാഗമായ മേജർ സുമൻ ഗവാനിക്കാണ് യുണൈറ്റഡ് നേഷൻസ് മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ (2019) പുരസ്‌കാരം ലഭിച്ചത്.

ശക്തരായ റോൾ മോഡലുകൾക്ക് നൽകുന്ന അവാർഡ് കാർല മൊന്റയ്റോ ദെ കാസ്ട്രോ അറൗജോ എന്ന ബ്രസീലിയൻ വനിത കമാൻഡറും മേജർ സുമൻ ഗവാനിക്കൊപ്പം പങ്കിടുന്നുണ്ട്.

ആദ്യമായാണ് യുഎന്നിന്റെ ഈ സുപ്രധാനമായ പുരസ്‌കാരം രണ്ട് വനിതകൾക്ക് ലഭിക്കുന്നത്. ഇതിനു പുറമേ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ സൈനികോദ്യോഗസ്ഥ കൂടിയാണ് സുമൻ ഗവാനി. മെയ് 29ന് യുഎൻ സെക്രട്ടറി ജനറൽ ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കുന്ന ചടങ്ങിൽ ഇരുവർക്കും പുരസ്‌കാരം നൽകും. യുഎൻ സെക്രട്ടറി ജനറൽ ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കും.

Read Also:യുവാക്കൾക്കായി മൂന്ന് വർഷത്തെ സൈനിക സേവനം; പുതിയ നിർദേശം പരിഗണനയിൽ

സൗത്ത് സുഡാനിലെ യുഎൻ മിഷന്റെ ഭാഗമായി മിലിട്ടറി ഒബ്സർവറായി പ്രവർത്തിക്കുന്ന സുമൻ ഗവാനി, 2011-ലാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.

Story highlights-Indian Army officer receives UN Peace Corps award

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top