പത്തനംതിട്ട ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ ഇല്ല; ചികിത്സയില്‍ തുടരുന്നത് 13 പേര്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്നത് 13 പേരാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 12 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും ഐസൊലേഷനില്‍ ഉണ്ട്. 16 പേര് വിവിധ സ്വകാര്യ ആശുപത്രികളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ജില്ലയില്‍ ആകെ 40 പേരാണ് ഐസോലേഷനില്‍ കഴിയുന്നത്. ഇന്ന് പുതിയതായി 11 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3115 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 425 പേരും നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 10 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 336 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3546 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ജില്ല അതിര്‍ത്തിയിലെത്തിയ ആകെ 5644 യാത്രികരെ ഇന്ന് സ്ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നു പേരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു.
Story Highlights: no new Covid cases in Pathanamthitta today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here