കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ പ്ലേസ്റ്റോറിൽ; ലിങ്ക് ചുവടെ

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിവാദങ്ങൾക്കും വിരാമമിട്ട് ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ എത്തി. ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം.ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായതായി ഫേസ്ബുക്ക് പേജിലൂടെ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു.
നേരത്തെ ആപ്പിന്റെ ബീറ്റ് വേർഷൻ ഫെയർകോഡ് പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് ആപ്പ് സ്റ്റോറിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മിനിട്ടുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പേരാണ് ആപ്പിന്റെ ബീറ്റ് വേർഷൻ ഡൗൺലോഡ് ചെയ്തത്.
read also: ബെവ്ക്യൂ എങ്ങനെ ഇൻസ്‌റ്റോൾ ചെയ്യാം ? ഔട്ട്‌ലെറ്റ് ബുക്കിംഗ് എങ്ങനെ ? എസ്എംഎസ് ബുക്കിംഗ് എങ്ങനെ ?
നാളെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് മദ്യവിൽപന. നാളെത്തെ ബുക്കിംഗ് രാവിലെ 6 മുതൽ രാത്രി 10 വരെയാണ്. 877 ഇടങ്ങളിലാണ് മദ്യവിൽപന. 301 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും. 291 ബിയർ, വൈൻ പാർലറുകളിൽ ബിയറും വൈനും മാത്രം വിൽപന നടത്തും. ഒരോ സ്ഥലത്തും ഒരുസമയം അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. തിരക്ക് ഒഴിവാക്കാൻ മദ്യക്കടകൾക്കുമുന്നിൽ പൊലീസിനെ വിന്യസിക്കും.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക Download BevQ app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here