ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്ന ബെവ്ക്യൂ ആപ് ഒഴിവാക്കി. ടോക്കണില്ലാതെ മദ്യം നൽകാമെന്ന് ചൂണ്ടികാട്ടി സർക്കാർ ഉത്തരവിറക്കി.

കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയത്താണ് മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്തിയത്. ബാറുകൾ തുറന്നതോടെ മദ്യവിൽപന ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ വഴി മാത്രമാക്കിയിരുന്നു. ആപ്പ് പിൻവലിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആപ്പിൽ നിന്ന് ടോക്കൺ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്‌ലെറ്റുകളിലെ വിൽപനയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു.

2020 മേയ് 28 നാണ് ആപ്പ് നിലവിൽ വന്നത്. ആപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നുവെങ്കിലും സർക്കാർ ബെവ്ക്യൂവുമായി മുന്നോട്ട് പോവുകയായിരുന്നു.

Story Highlights – BevQ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top