പത്തനംതിട്ടയിൽ മൂന്ന് പേർക്കും, എറണാകുളം കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ മൂന്ന് പേർക്കും, എറണാകുളം കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ ഒരു പുതിയ കൊവിഡ് കേസും റിപ്പോർട്ട് ചെയ്തു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

ഡൽഹിയിൽ നിന്നെത്തിയ റാന്നി സ്വദേശികളായ ദമ്പതികൾക്കും, കുളനട സ്വദേശിയായ 13 വയസുകാരനുമാണ് പത്തനംത്തിട്ടയിൽ കൊവിഡ് സ്ഥീരീകരിച്ചത്. നേരത്തെ ഈ കുട്ടിയുടെ അച്ഛന് രോഗം സ്ഥിരീകരിച്ചിരുന്നു.

വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കാണ് എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ചത്. മെയ് 18ന് അബുദാബിയിൽ നിന്ന് വന്ന 34 കാരിക്കും, മെയ് 22 ന് ഡൽഹിയിൽ നിന്ന് വന്ന 26 കാരനുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

മെയ് 17 ന് അബുദാബിയിൽ നിന്ന് വന്ന നടേരി സ്വദേശിയായ 53 വയസുകാരനും, മെയ് 21ന് നിന്ന് റിയാദിൽ നിന്നെത്തിയ മാവൂർ സ്വദേശിനിയായ 55 കാരിക്കുമാണ് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മെയ് 23ന് മുംബൈയിൽ നിന്ന് നാട്ടിലെത്തിയ കോട്ടയം മലബാർ സ്വദേശിയായ 45കാരനും കണ്ണൂരിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

അതേ സമയം, കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലുള്ള അയ്യൻകുന്ന് സ്വദേശിനിയായ ആദിവാസി യുവതി രോഗമുക്തയായി. കണ്ണൂരിൽ 78 ഉം, കോഴിക്കോട് 27 ഉം, എറണാകുളത്ത് 18ഉം , പത്തനംതിട്ടയിൽ 13 ഉം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.

Story highlight: Covid confirmed three in Pathanamthitta and two each in Ernakulam and Kozhikode districts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top