സംസ്ഥാനത്ത് മദ്യശാലകൾ നാളെ തുറന്നേക്കും

സംസ്ഥാനത്ത് മദ്യശാലകൾ നാളെ തുറന്നേക്കും. ഓൺലൈനായി മദ്യ വിൽപന ആരംഭിച്ച് തൊട്ടടുത്ത ദിവസം മുതൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം.
മദ്യം ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്ന ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ ഇന്ന് വൈകീട്ടോടെ എത്തുമെന്നാണ് റിപ്പോർട്ട്. ആപ്പ് ഇന്ന് എത്തുകയാണെങ്കിൽ മദ്യശാലകൾ നാളെ തുറക്കാനാണ് സാധ്യത.
Read Also:ബെവ്ക്യൂ എങ്ങനെ ഇൻസ്‌റ്റോൾ ചെയ്യാം ? ഔട്ട്‌ലെറ്റ് ബുക്കിംഗ് എങ്ങനെ ? എസ്എംഎസ് ബുക്കിംഗ് എങ്ങനെ ?
ആപ്പിന്റെ ടെസ്റ്റ് റണ്ണിങ് വിജയകരമെന്ന് ഫെയർകോഡ് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പ്ലേ സ്റ്റോറിൽ മാത്രമാകും ആപ്പ് ലഭ്യമാവുക. പിന്നീട് ആപ്പ് സ്റ്റോറിലേക്കടക്കം വ്യാപിപ്പിക്കും. കൂടാതെ എസ്.എം.എസ് വഴിയുള്ള വിർച്വൽ ക്യൂ ബുക്കിങ് സൗകര്യവും ഉടൻ ആരംഭിക്കുമെന്ന് ബെവ്‌കോ അധികൃതർ അറിയിച്ചു. ആപ്പിലൂടെയുള്ള മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയ മദ്യശാലകളോട് തയ്യറെടുപ്പുകൾ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Highlights- liquor sales to resume tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here