ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയായി; എസ്എസ്എൽസി പരീക്ഷ ഉച്ചതിരിഞ്ഞ്

കനത്ത ജാഗ്രതയിൽ സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തുടരുന്നു. രാവിലെ ഹയർസെക്കണ്ടറി പരീക്ഷ പൂർത്തിയായി. ഉച്ചക്ക് എസ്എസ്എൽസി പരിക്ഷകൾ നടക്കും. കണ്ടയ്ൻമെൻറ് സോണിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സഞ്ജീകരണമാണ് വിദ്യാലയങ്ങളിൽ ഒരുക്കിയത്.
ലോക്ക് ഡൗൺ മൂലം മാറ്റിവച്ച ശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളാണ് തുടരുന്നത്.കനത്ത മുൻകുരതലോടെയാണ പരീക്ഷകൾ നടക്കുന്നത്. രാവിലെ പ്ലസ് വൺ ,പ്ലസ് ടു പരീക്ഷകൾ നടന്നു. ഉച്ചക്ക് ശേഷം എസ്എസ്എൽസി പരീക്ഷയാണ് നടക്കുക.
കണ്ടയ്ൻമെൻറ് സോണിൽ നിന്ന് വരുന്നവർക്കായി പ്രത്യേക ഇരിപ്പിടമാണ് തയാറാക്കിയിരുന്നത്. ഇവർക്കൊപ്പം എത്തുന്ന രക്ഷിതാക്കൾക്കും വിശ്രമത്തിനായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. ഒന്നര മീറ്റർ അകലം പാലിച്ചാണ് പരീക്ഷാ ഹാളുകളിൽ ഇരിപ്പിടങ്ങളുടെ ക്രമീകരണം. ഒരു ക്ലാസിൽ 20 വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. എല്ലാ സ്കൂളുകളിലും രണ്ട് ആരോഗ്യ പ്രവർത്തകരെ വീതം നിയമിച്ചിരുന്നു. ഇവർ ഗേറ്റിനു സമീപം നിന്ന് വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പരീക്ഷക്കായി അകത്തേക്ക് കടത്തി വിട്ടത്.
Read Also:എംജി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും
എസ്എസ്എൽസി പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2940 പരീക്ഷാകേന്ദ്രങ്ങൾ ഗൾഫിലും ലക്ഷദ്വീപിലും 2945 പരീക്ഷാ കേന്ദ്രങ്ങളുമുണ്ട്. ഇവിടങ്ങളിലും ഇന്ന് പരീക്ഷ നടക്കുന്നുണ്ട്. 13 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണപരീക്ഷ എഴുതുന്നത്.
ഇന്നലെയാണ് പരീക്ഷകൾ ആരംഭിച്ചത്. 4.22 ലക്ഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയും 4.52 ലക്ഷം പേർ ഹയർസെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. എസ്എസ്എൽസിക്ക് മൂന്നു പരീക്ഷകളും ഹയർ സെക്കൻഡറിക്ക് നാലു പരീക്ഷകളുമാണ് ബാക്കിയുള്ളത്. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ ഇത്തവണ അനുവാദം നൽകിയിരുന്നു. ഗൾഫിലും ലക്ഷദ്വീപിലുമുള്ളവർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കും കേരളത്തിൽ പരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്.
Story highlights-sslc higher secodary exams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here