ട്രംപിന് ട്വിറ്ററിന്റെ ‘ഫാക്ട് ചെക്ക്’ മുന്നറിയിപ്പ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകൾക്ക് ഫാക്ട് ചെക്ക് മുന്നറിയിപ്പുമായി ട്വിറ്റർ. അമേരിക്കയിലെ തെരെഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെയാണ് ട്രംപിന്റെ ചില ട്വീറ്റുകൾക്ക് വസ്തുത പരിശോധിക്കാനുള്ള മുന്നറിയിപ്പ് ട്വിറ്റർ നൽകിയിരിക്കുന്നത്. ട്രംപ് നേരത്തെ ചില ട്വീറ്റുകളിൽ മെയിൽ ഇൻ ബാലറ്റുകൾ ‘വഞ്ചന’ ആണെന്ന് പറയുകയും മെയിൽ ബോക്‌സുകൾ കവരുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് ട്വീറ്റുകൾക്കാണ് ഫാക്ട് ചെക്ക് ഓപ്ഷൻ വന്നിരിക്കുന്നത്.

2020ലെ തെരഞ്ഞെടുപ്പിൽ ട്വിറ്റർ ഇടപെടുന്നുവെന്നുവെന്ന് ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിച്ചു. പ്രസിഡന്റ് എന്ന നിലയിൽ താൻ ഇതിന് അനുവദിക്കില്ലെന്നും ട്രംപ്. വ്യക്തമായ രാഷ്ട്രീയ പക്ഷപാതം ട്വിറ്റർ പുലർത്തുന്നുണ്ടെന്നും നേരത്തെ തന്നെ തങ്ങളുടെ പരസ്യങ്ങളെല്ലാം സമൂഹമാധ്യമം പിൻവലിപ്പിച്ചുവെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജർ ബ്രാഡ് പാർസ്‌കേൽ ആരോപിച്ചു.

വോട്ട് ബൈ മെയിലിനെക്കുറിച്ച് തെറ്റിധാരണ പരത്താൻ ട്രംപിന്റെ ട്വീറ്റുകൾക്ക് സാധിക്കുമെന്നും ആ ട്വീറ്റുകളിൽ അത്തരം വിവരങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നും ട്വിറ്റർ അധികൃതർ മറുപടി നൽകി. തെരെഞ്ഞെടുപ്പ് സമയത്ത് ആളുകളെ ഭയപ്പെടുത്താനും തടയാനും തെറ്റിധാരണ പരത്താനും ഉപയോഗിക്കുന്ന ഡാറ്റ ട്വിറ്റർ നയങ്ങൾക്ക് എതിരാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റിന് താഴെ മെയിൽ ഇൻ ബാലറ്റുകളെക്കുറിച്ചുള്ള വസ്തുതകൾ അറിയാം എന്ന ഓപ്ഷൻ ട്വിറ്ററിൽ വന്നിട്ടുണ്ട്. ഇത് ക്ലിക്ക് ചെയ്താൽ ഈ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ കാണാനും സാധിക്കും. ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.

 

twitter, fact check alert, donald trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top