വിശ്വാസ് മേത്ത- കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

viswas mehta new kerala chief secretary

വിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മേയ് 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. അഭ്യന്തരജലവിഭവ വകുപ്പുകളുടെ ചുമതലയുളള വിശ്വാസ് മേത്ത 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ഭരണ തലപത്ത് വൻ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്. ടികെ ജോസിനെ പുതിയ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനെ സ്ഥലം മാറ്റി. മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നവജോത് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ കളക്ടർ. കാർഷികോൽപ്പാദന കമ്മിഷണറായി ഇഷിതാ റായിയെ നിയമിച്ചു.

ബി ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഡോ. വി വേണു ആസൂത്രണ ബോർഡ് സെക്രട്ടറിയാകും. ആലപ്പുഴ കളക്ടർ എം. എഞ്ജനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

Story Highlights- viswas mehta new kerala chief secretary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top