Advertisement

കൊവിഡ് ബാധിച്ച് ഏറ്റവും അധികം പേർ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിൽ

May 28, 2020
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവും അധികം പേർ ചികിത്സയിൽ കഴിയുന്നത് പാലക്കാട് ജില്ലയിൽ. 105 പേരാണ് പാലക്കാട് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

അബുദാബയിൽ നിന്നെത്തിയ അഞ്ച് പേർക്കും ചെന്നൈ 5, മുംബൈ 1, കർണാടക 1, ഡൽഹി 1, ബാംഗ്ലൂർ 1 എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രണ്ട് പേർക്കും രോഗം പിടിപെട്ടു.

മെയ് 22ന് ചെന്നൈയിൽ നിന്നുവന്ന കൊപ്പം സ്വദേശി, മെയ് 20ന് ചെന്നൈയിൽ നിന്നുവന്ന ഒറ്റപ്പാലം പാലാട്ട് റോഡ് സ്വദേശി, മെയ് 20 ന് ചെന്നൈയിൽ നിന്നുവന്ന ആനക്കര സ്വദേശി, മെയ് 13 ന് ചെന്നൈയിൽ നിന്നുവന്ന അലനല്ലൂർ സ്വദേശി, ചെന്നൈയിൽ നിന്നുവന്ന ശ്രീകൃഷ്ണപുരം സ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

മെയ് 11ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ വല്ലപ്പുഴ സ്വദേശി, അതേ ദിവസം അബുദാബിയിൽ നിന്ന് വന്ന വാണിയംകുളം സ്വദേശി, മെയ് 18ന് അബുദാബിയിൽ നിന്നുവന്ന ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി, കേരളശ്ശേരി വടശ്ശേരി സ്വദേശി, പഴമ്പാലക്കോട് സ്വദേശി, മെയ് 23 ന് മുംബൈയിൽ നിന്നെത്തിയ തൃക്കടീരി സ്വദേശി, മെയ് 19 ന് ബംഗളൂരുവിൽ നിന്നെത്തിയ അലനല്ലൂർ സ്വദേശി, മെയ് 18 ഡൽഹിയിൽ നിന്നും എത്തിയ കോട്ടോപ്പാടം സ്വദേശി, കർണാടകയിലെ ഭടകലിൽ നിന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്‌തെത്തിയ കോട്ടോപ്പാടം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

read also: കാസർഗോഡ് ജില്ലയിൽ ആശങ്കയോറുന്നു; ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ നിന്നെത്തിയ രോഗലക്ഷണങ്ങൾ ഉള്ള വ്യക്തിയുടെ അമ്മയായ കണിയാപുരം സ്വദേശിക്കും മെയ് നാലിന് ചെന്നൈയിൽ നിന്നെത്തി മെയ് 23 രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ റേഷൻ കട നടത്തുന്ന കടമ്പഴിപ്പുറം സ്വദേശിക്കും സമ്പർക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്വീകരിച്ചവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ നടന്നുവരികയാണ്.

Story highlights- coronavirus, palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here