Advertisement

കാസർഗോഡ് ജില്ലയിൽ ആശങ്കയോറുന്നു; ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 28, 2020
Google News 2 minutes Read
kasaragod covid 19

കാസർഗോഡ് ജില്ലയിൽ ആശങ്ക ഏറുന്നു. ഇന്ന് മാത്രം ജില്ലയിൽ സ്ഥിരീകരിച്ചത് 18 കേസുകളാണ്. ഇതിൽ 13 പേർ മഹാരാഷ്ട്രയിൽ നിന്നും, ഒരാൾ തമിഴ്‌നാട്ടിൽ നിന്നും വന്ന ആളുകളാണ്. രോഗം സ്ഥിരീകരിച്ച ഒരാളിൽ സ്ത്രീയും ഉൾപ്പെടുന്നു.

കാസർഗോഡ് ജില്ലയിൽ ദിനം പ്രതി രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഒരു സ്ത്രീയ്ക്കും 17 പുരുഷന്മാർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്.

ഇതിന് പുറമേ കുവൈത്ത് 2 ഖത്തറ (1), ഷാർജ(1), തമിഴ്നാട്(1) എന്നിവടങ്ങളിൽ നിന്നും വന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി.

Read Also:പത്തനംതിട്ട ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3616 പേരാണ്. വീടുകളിൽ 3065 പേരും,ആശുപത്രികളിൽ 55 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇനി 407 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇത് ജില്ലയെ സംബന്ധിച്ചിട്ടത്തോളം നിർണായകമാണ്.

Story highlights-Concerns over Kasargod district, covid confirmed 18 people in the district today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here