Advertisement

കാസർഗോഡ് ചീട്ടുകളി സംഘം പിടിയിൽ; 19,300 രൂപ പിടിച്ചെടുത്തു

5 hours ago
Google News 1 minute Read

കാസർഗോഡ് കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 19,300 രൂപ പിടികൂടി. ആറംഗ സംഘത്തെയാണ് പിടികൂടിയത്. രാജപുരം പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പ്രതികളെ പിടികൂടുന്നത്.

Read Also: കൊച്ചിയിലെ ബാറിൽ DJ പാർട്ടിക്കിടെയുണ്ടായ സംഘർഷം; അനുമതിയില്ലാത്ത മദ്യം വിളമ്പിയതിന് ബാറിനെതിരെ കേസ്

പടം വെച്ച് ചീട്ട് കളിയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. തുടർച്ചയായി ഈ പ്രദേശത്ത് ചീട്ടുകളി സംഘം വ്യാപകമാകുന്നു എന്നൊരു പരാതി നേരത്തെ തന്നെ ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്ത് പരിശോധന കർശനമാക്കിയത്. മലയോര മേഖലകളിൽ ഓൺലൈൻ ലോട്ടറി വ്യാപാരം അതുപോലെ തന്നെ പണം വെച്ചുള്ള ചീട്ടുകൾ തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അത് പോലീസ് വ്യാപകമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ആറം​ഗ സംഘം പിടിയിലായത്.

Story Highlights : Card-playing gang arrested in Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here