മദ്യ വിൽപ്പനയ്ക്കായി ബാറുകളിൽ ബദൽ മാർഗം

മദ്യ വിൽപ്പനയ്ക്കായി ബാറുകളിൽ ബദൽ മാർഗമൊരുങ്ങുന്നു. ക്യൂആർ കോഡിന് പകരം ബെവ്‌കോ ഇ-ടോക്കൺ നമ്പറും, മൊബൈൽ നമ്പറും നോക്കി മദ്യം നൽകാനാണ് നിർദേശം.
ക്യൂആർ കോഡിന്റേത് സാങ്കേതിക പ്രശ്‌നം ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഔട്ട്‌ലെറ്റുകളിൽ ബദൽ മാർഗം അധികൃതർ നിർദേശിച്ചത്. തത്കാലം ക്യൂആർ കോഡ് വേണ്ടെന്നും ബെവ്‌കോ ഇ-ടോക്കൺ നമ്പറും, മൊബൈൽ നമ്പറും നോക്കി മദ്യം നൽകാനുമാണ് പുതിയ നിർദേശം. സാങ്കേതിക പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും ബെവ്‌കോ അറിയിച്ചു.
മദ്യ വിൽപന ആരംഭിച്ച ഇന്ന് രാവിലെ മുതൽ തന്നെ സാങ്കേതിക പ്രശ്‌നം നേരിട്ടു. ബാറുടമകൾക്ക് യൂസർ നേമും, പാസ് വേർഡും നൽകിയില്ലായിരുന്നു. ഇത് കിട്ടിയാൽ മാത്രമേ ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് മദ്യ വിതരണം നടത്താൻ കഴിയുകയുള്ളു. ബെവ്‌കോയാണ് യൂസർ നേമും, പാസ് വേർഡും നൽകേണ്ടത്. ഇതേ തുടർന്നുണ്ടായ പ്രശ്‌നപരിഹാരമായാണ് പുതിയ ബദൽ മാർഗം വന്നിരിക്കുന്നത്.
അതേസമയം, വിർച്വൽ ക്യൂ വഴിയുള്ള മദ്യവിൽപ്പനയിൽ സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 1,30,000 ഇ ടോക്കണുകളാണ്.
Story Highlights- alternative way liquor sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here