അസമിൽ പ്രളയത്തിൽ അതീവ ജാഗ്രതാ നിർദേശം; ഒരു മരണം

അസാമിനെ ദുരിതത്തിലാഴ്ത്തി പ്രളയം. സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രളയക്കെടുതിയിൽ ഒരാൾ മരിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗോൾപാറ ജില്ലയിലാണ് മരണം. 11 ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. അംഫാൻ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അസമിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ശക്തമായ മഴയിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞു.
Read Also:കാസര്‍ഗോഡ് നഗര പ്രദേശങ്ങളും പകര്‍ച്ചവ്യാധി ഭീഷണിയില്‍; കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
11 ജില്ലകളിൽ പ്രളയം രൂക്ഷമായി ബാധിച്ചു. ഗോൽപാറ ജില്ലയിലെ റോംഗ്ജുലിയിൽ ഒരാൾ മരിച്ചു. ധമാജി, ദാരംഗ്, ബക്‌സാ, ഗോൾപാറ തുടങ്ങി 11 ജില്ലകളിൽ മൂന്ന് ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചതായാണ് പുറത്തു വരുന്ന കണക്ക്. 321 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 2,678 ഹെക്ടർ കൃഷി നശിച്ചതായി അസമിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അഞ്ച് ജില്ലകളിലായി 57 ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ സാമൂഹിക അകലം ഉറപ്പാകേണ്ടതും അധികൃതർക്ക് വലിയ തലവേദനയായി. പ്രളയത്തെ തുടർന്ന് അസമിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റോഡുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങൾ പ്രളയത്തിൽ ഒലിച്ചുപോയി.
Story highlights-assam flood, one died, over 300 villages affected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here