Advertisement

എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാൻ ചൈന

May 28, 2020
Google News 2 minutes Read
mount Everest

എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാൻ ചൈന. ചൈനയുടെ കണക്കനുസരിച്ച് 8844.43 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. അതേസമയം, നേപ്പാളിന്റെ കണക്കനുസരിച്ച് എവറസ്റ്റിന് നാല് മീറ്റർ ഉയരം കൂടുതലുണ്ട്. കണക്കിലെ ഈ വ്യത്യാസം തിരിച്ചറിയുന്നതിനാണ് ചൈന വീണ്ടും എവറസ്റ്റ് അളക്കാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചൈനീസ് സർവേ സംഘം ടിബറ്റിലെത്തി.

1975-ൽ എവറസ്റ്റിന്റെ ഉയരം അളന്നപ്പോൾ 8,848.13 മീറ്ററും 2005- ൽ 8,844.43 മീറ്ററുമായിരുന്നു.

Read Also:ഇന്ത്യ- ചൈന തർക്കം ഒഴിവാക്കണം, മധ്യസ്ഥ ശ്രമങ്ങൾക്ക് ആളെ നിയോഗിക്കാം: യുഎൻ സെക്രട്ടറി ജനറൽ

ഇന്ത്യൻ- യുറേഷ്യൻ പ്ലേറ്റുകളുടെ കൂടിച്ചേരുന്ന മേഖലയിലാണ് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് ഭൂവൽക്ക ചലനങ്ങൾ നടക്കാറുമുണ്ട്. എവറസ്റ്റിന്റെ ഉയരം കൃത്യമായി കണക്കാക്കുന്നതിലൂടെ പീഠഭൂമിയകളുടെ ഉയരത്തിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ സഹായകമാകുമെന്നാണ് ചൈനീസ് സംഘത്തിന്റെ അഭിപ്രായം.

Story highlights-China to re-measure the height of Everest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here