ഇന്ത്യ- ചൈന തർക്കം ഒഴിവാക്കണം, മധ്യസ്ഥ ശ്രമങ്ങൾക്ക് ആളെ നിയോഗിക്കാം: യുഎൻ സെക്രട്ടറി ജനറൽ

UN Secretary-General

ഇന്ത്യ- ചൈന രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
സംഘർഷ സാധ്യതയ്ക്ക് സാഹചര്യമൊരുങ്ങുന്ന തരത്തിൽ ഇരു രാജ്യങ്ങൾക്കിടയിൽ നിന്നും യാതൊരു നടപടിയും ഉണ്ടാവരുതെന്നും തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരുകൂട്ടർക്കും താത്പര്യമുള്ള ഒരാളെ മധ്യസ്ഥനായി നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഗുട്ടറെസ് പറഞ്ഞു.

മധ്യസ്ഥത വഹിക്കേണ്ടത് ആരെന്ന് ഇരുരാജ്യങ്ങൾക്കും തീരുമാനിക്കാം. ഇതിൽ യുഎന്നിന് അഭിപ്രായങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങൾക്കിടയിലുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും സംഘർഷങ്ങൾ ഒഴിവാക്കാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നതായും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.

Read Also:ഇന്ത്യ- ചൈന അതിർത്തി തർക്കം; മധ്യസ്ഥം വഹിക്കാൻ തയാറെന്ന് ട്രംപ്

ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥതയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചതിനു പിന്നാലെയാണ് യുഎൻ സെക്രട്ടറി ജനറലിന്റെ ഈ പ്രസ്താവന.

Story highlights-UN Secretary-General to clear dispute, mediate efforts: UN Secretary-General

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top