ഡിവൈഎഫ്‌ഐ നേതാക്കളുടെ വാഹനം കസ്റ്റഡിയിൽ എടുത്തു; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഐഎം നേതാക്കൾ

ഇടുക്കി വണ്ടിപെരിയാർ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ഭീക്ഷണിപ്പെടുത്തി സിപിഐഎം നേതാക്കൾ. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വാഹനം കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് നേതാക്കൾ സ്‌റ്റേഷനിലെത്തി പൊലീസുകാർക്ക് നേരെ ഭീഷണി ഉയർത്തിയത്.
സിപിഐഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റംഗം ആർ. തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നീ നേതാക്കളാണ് വണ്ടിപ്പെരിയാർ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഉൾപ്പെടെയുള്ള പൊലീസു കാർക്ക് നേരെ ഭീഷണിയുമായി എത്തിയത്.
വാഹന പരിശോധനയ്ക്കിടെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് വിട്ടു നൽകണമെന്ന ആവശ്യവുമായിട്ടാണ് നേതാക്കൾ സ്‌റ്റേഷനിലെത്തിയത്. പിഴ നൽകിയ ശേഷം വാഹനം കൊണ്ടുപോകാമെന്ന് അറിയച്ചതോടെ പൊലീസുകാരെ നേതാക്കൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൃത്യ നിർവഹണം തടസപ്പെടുത്തിയതിനു സിപിഐഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
story highlights- cpim leaders, dyfi, vandiperiyar police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here