Advertisement

കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്‌ക് നിർമിക്കാൻ ഒരുങ്ങി ഗവേഷകർ

May 28, 2020
2 minutes Read
face mask

അണുക്കളെ കൊല്ലാൻ കഴിയുന്ന മാസ്‌ക് വികസിപ്പിക്കാൻ ഗവേഷകർ. കൊവിഡിൽ നിന്ന് രക്ഷ നേടാൻ ഉപയോഗിക്കുന്ന മാസ്‌ക്കുകളിൽ നൂതന സാങ്കേതിക വിദ്യ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഇന്തിയാന സെന്റർ ഫോർ റീജെനറേറ്റീവ് മെഡിസിൻ ആൻഡ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിലെ ഗവേഷകർ.

സാധാരണ കൊവിഡ് സുരക്ഷക്കായി ഉപയോഗിക്കുന്ന മാസ്‌ക്കുകൾ അണുക്കളെ തടയുക മാത്രമേ ചെയ്യുന്നുള്ളൂ. മാസ്‌ക്കിന് വൈറസിനെ പൂർണമായും തടയാനാവില്ലെന്നുമാണ് വിവരം. പ്രതിരോധ വാക്‌സിൻ കണ്ടുപിടിക്കുന്നത് വരെ കൊവിഡിനെ തടയാനുള്ള പുതിയ മാർഗത്തിലേക്കുള്ള വഴിയാണ് ഇന്തിയാന സെന്റർ ഫോർ റീജെനറേറ്റീവ് മെഡിസിൻ ആൻഡ് എഞ്ചിനീയറിംഗിലെ ഗവേഷകർ തുറന്നിരിക്കുന്നത്. ഈ ഫേസ് മാസ്‌കിൽ ഇലക്ട്രോസ്യൂട്ടിക്കൽ ബാൻഡേജുകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ് പ്രയോജനപ്പെടുത്തുക. മാസ്‌കിന്റെ ഉപരിതലത്തിലൂടെ ഇലക്ട്രിക്ക് കറന്റ് കടത്തിവിട്ട് വൈറസിനെ നശിപ്പിക്കും.

Read Also:കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണം എത്രത്തോളം ആവശ്യം?

ഈ മാസ്‌ക് പരീക്ഷണം വിജയകരമാവുകയാണെങ്കിൽ അണുക്കളിലൂടെ പടരുന്ന വിവിധതരം അസുഖങ്ങളെ പ്രതിരോധിക്കാനാവുമെന്നും വൈറസ് മാത്രമല്ല ബാക്ടീരിയ പോലുള്ള മറ്റ് സൂക്ഷ്മ ജീവികളെയും മാസ്ക് തടയുമെന്നും വിദഗ്ധർ പറയുന്നു. ഇപ്പോൾ തന്നെ ഇലക്ട്രോസ്റ്റാറ്റിക് സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന നിരവധി ഉപകരണങ്ങൾ ആരോഗ്യ മേഖലയിലുണ്ട്. ഈ ആശയമാണ് ഗവേഷകർ മാസ്‌കിൽ ഉപയോഗിക്കുന്നത്. മാസ്‌ക് കൊവിഡ് പ്രതിരോധം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

Story highlights:experiment started to find germs killer masks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top