ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം; പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം തുടരുന്നു. പകൽ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശം നൽകി. അതേസമയം രാജസ്ഥാൻ ,മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ചൂടിൽ നിന്ന് ആശ്വാസമായി രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇന്നുമുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.
Read Also:ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം; 48 ഡിഗ്രി വരെ ചൂട്
ഡൽഹിയിൽ ഇന്ന് 45 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയേക്കും. തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്
ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 50 ഡിഗ്രി വരെയായിരുന്നു താപനില. ഡൽഹിയിലെ പാലം, മഹാരാഷ്ട്രയിലെ വിദർഭ, രാജസ്ഥാനിലെ ചുരു, ഉത്തർപ്രദേശിലെ അലഹബാദ് എന്നിവിടങ്ങളിലായിരുന്നു കനത്ത ചൂട് അനുഭവപ്പെട്ടത്. പകൽ സമയങ്ങളിൽ പരമാവധി പുറം ജോലികൾ, ഇരു ചക്ര വാഹനങ്ങളിലെ യാത്ര എന്നിവ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights – Heat wave in north Indian states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here