‘ജിംബ്രൂട്ടൻ’ വിവാഹിതനായി

punyalan agarbathees actor jimbrootan married

നടൻ ഗോകുലൻ എഎസ് വിവാഹിതനായി. പുണ്യാളൻ അഗർബത്തീസിലെ ‘ജിംബ്രൂട്ടൻ’ എന്ന കഥാപാത്രത്തിലൂടെയ മലയാളികൾക്ക് സുപരിചിതനായ ഗോകുലന്റെ വിവാഹ വാർത്ത നടൻ ജയസൂര്യയാണ് പുറത്തുവിട്ടത്.

‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗോകുലന്റെ ഈ കഥാപാത്രത്തിന് പേരിട്ടതും ജയസൂര്യ തന്നെയാണ്. തിരക്കഥയിൽ ഗോകുലിന്റെ കഥാപാത്രത്തിന് പേരില്ലായിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെയാണ് ജയസൂര്യ ഈ പേര് നിർദേശിക്കുന്നത്.

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗോകുലൻ പരസ്യ ചിതങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Story Highlights- punyalan agarbathees actor jimbrootan married

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top