എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

SSLC exam ends today

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരീക്ഷ രാജ്യത്തു തന്നെ ആദ്യമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ അകലവും ശുചിത്വവും നിര്‍ബന്ധമാക്കിയിരുന്നു. ഇന്ന് കെമിസ്ട്രി പരീക്ഷയോടെയാണ് പത്താം ക്ലാസ് പരീക്ഷ അവസാനിക്കുക. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച് 4.30 നാണ് പരീക്ഷ അവസാനിക്കുക.

2945 പരീക്ഷാ കേന്ദ്രങ്ങളിലായി 422077 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ശനിയാഴ്ച അവസാനിക്കുക.

 

 

Story Highlights: SSLC exam ends today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top