പിറവത്ത് ബിജെപി നേതാവിന് നേരെ ആക്രമണം; ആക്രമിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍

പിറവത്ത് ബിജെപി നേതാവിന് നേരെ ആക്രമണം. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി പിറവം പേപ്പതി സ്വദേശി എം ആഷിഷിനാണ് മര്‍ദനമേറ്റിരിക്കുന്നത്. ഇന്നലെ രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴി വീടിനു സമീപത്തു വച്ചായിരുന്നു ആക്രമണം.
ബിജെപി പിറവം മണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നാണ് പരാതി. ആഷിഷിനെ പിറവം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് കാരണം പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്നങ്ങളാണെന്നാണ് സൂചന.
യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കര്‍ഷക മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ആഷിഷ്. ഇരുമ്പു വടിയും മറ്റും ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ ആശിഷിനെ ഇന്നലെ രാത്രി പിറവം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിറവത്ത് ബിജെപിക്ക് ഉള്ളില്‍ തന്നെ തുടരുന്ന ഗ്രൂപ്പ് പ്രശ്നങ്ങളും പ്രാദേശിക തര്‍ക്കങ്ങളുമാണ് ആക്രമണത്തിന് പിന്നില്‍. പാര്‍ട്ടി നേതൃത്വം പലതവണ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ആ ചര്‍ച്ചകളെല്ലാം വിഫലമാവുകയായിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന നേതൃത്വവും വിഷയത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. വിഷയത്തില്‍ നേതൃത്വം ഇടപെട്ടിട്ടുണ്ട്.
Story Highlights: BJP leader attack Piravom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here