കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതുതായി 536 പേര്‍ കൂടി നിരീക്ഷണത്തില്‍

kozhikod coronavirus

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവനര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് പുതുതായി 536 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ എണ്ണം 7366 ആയി. ഇതുവരെ 29,438 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 102 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും 29 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്.

Read Also:കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

ഇന്ന് 14 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് വന്ന 163 പേര്‍ ഉള്‍പ്പെടെ ആകെ 1708 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 582 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 1089 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 115 പേര്‍ ഗര്‍ഭിണികളാണ്.

Story highlights-Covid: 536 people under observation in kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top