കൊവിഡ് ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള തൃശൂർ സ്വദേശിനി ​ഗുരുതരാവസ്ഥയിൽ

covid hospital

കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിനിയുടെ ആരോ​ഗ്യനില ​ഗുരുതാവസ്ഥയിൽ. കൊവിഡ് ന്യൂമോണിയക്ക് പുറമെ പ്രമേഹവും, അണുബാധ മൂലം കിഡ്‌നിയുടെയും, ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായിരിക്കുകയാണ്. ഇത് ചികിത്സയെ കാര്യമായി ബാധിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈസ് പ്രിൻസിപ്പാളും കൊവിഡ് നോഡൽ ഓഫീസറുമായ പ്രൊഫസർ ഡോ. ഫത്താഹുദീന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ശ്വസനസഹായി ഉപയോഗിച്ച് ചികിത്സ തുടരുകയാണ്. ഇന്ന് രാവിലെ മെഡിക്കൽ കോളജിൽ ചേർന്ന മെഡിക്കൽ ബോർഡ്‌ രോഗിയുടെ ആരോഗ്യനില വിലയിരുത്തി. ആരോഗ്യ സ്ഥിതിയും, ഹൃദയത്തിന്റെ പ്രവർത്തനവും മോശമാകുന്നത് കണക്കിലെടുത്ത് ജീവൻ രക്ഷാ ഔഷധമായി ടോസിലീസുമാബ് രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടു കൂടി നൽകാൻ തീരുമാനിച്ചു.

Read Also:ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 33 പേർ വിദേശത്ത് നിന്നെത്തിയവർ; സമ്പർക്കത്തിലൂടെ രോ​ഗം പടർന്നത് ഒരാൾക്ക്

ഇന്ന് വൈകുന്നേരം ആദ്യ ഡോസ് ടോസിലീസുമാബ് നൽകി. ഇതിന്റെ ഫലം വിലയിരുത്തി വരികയാണെന്ന് മെഡിക്കൽ കോളജ് ആർ എം ഒ ഡോ. ഗണേശ് മോഹൻ അറിയിച്ചു.

Story highlights-covid patient from thrissur in critica condition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top