Advertisement

ബെവ് ക്യൂ വഴി മദ്യവിൽപന തുടരാൻ തീരുമാനം; അഴിമതി മൂടിവയ്ക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

May 29, 2020
Google News 2 minutes Read
ramesh chennithala-t p ramakrishnan

സംസ്ഥാനത്ത് ബെവ് ക്യൂ വഴിയുള്ള മദ്യവിൽപന തുടരും. ആപ്ലിക്കേഷനിലെ സാങ്കേതിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാൻ എക്സൈസ് മന്ത്രി നിർദേശം നൽകി. ഇ- ടോക്കണില്ലാതെയുള്ള മദ്യ വിൽപന തടയാൻ സംസ്ഥാനത്തെ എല്ലാ ബാറുകളിലും എക്‌സൈസ് പരിശോധന നടത്തും. അതേസമയം ബെവ് ക്യൂ വഴിയുള്ള മദ്യവിൽപന തുടരാൻ അനുവദിക്കുന്നത് അഴിമതി മൂടിവയ്ക്കാനുള്ള സർക്കാർ ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ബെവ് ക്യൂ ആപ്പിൽ ഇ-ടോക്കൺ ലഭിക്കുന്നില്ല എന്നതടക്കമുള്ള ഗുരുതര സാങ്കേതിക പ്രശ്‌നങ്ങൾ തുടരുന്നതിനാൽ സർക്കാരിന് അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എക്‌സൈസ് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്. ബെവ്ക്യൂ ആപ് വഴിയുള്ള മദ്യ വിൽപന തത്കാലം തുടരാൻ യോഗത്തിൽ തീരുമാനിച്ചു. ആപ്പിന്റെ സാങ്കേതിക പ്രശ്‌നം അടിയന്തരമായി പരിഹരിക്കാനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ നിർദേശം നൽകി. ഇ-ടോക്കണില്ലാതെ മദ്യം വിൽക്കുന്നത് അനുവദിക്കേണ്ടെന്നും യോഗത്തിൽ തീരുമാനമായി. ഇത് തടയാൻ സംസ്ഥാനത്തെ എല്ലാ ബാറുകളിലും എക്‌സൈസ് പരിശോധന നടത്തും.

Read Also:ബെവ് ക്യൂ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നില്ല; മറുപടിയില്ലാതെ നിർമാണ കമ്പനി

അതേസമയം ഫെയർകോഡിനെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാങ്കേതിക മികവില്ലാത്ത കമ്പനിയെ പാർട്ടിക്കാരെന്ന പരിഗണനയിൽ നിയോഗിച്ചു. ഫെയർകോഡിനെ തുടരാൻ അനുവദിക്കുന്നത് അഴിമതി മൂടിവെക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല.

അതേസമയം പ്രാഥമിക കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് 42 കോടി അറുപത് ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു. ഇനിയും ചില ബാറുകളിൽ നിന്നുള്ള വിവരം ലഭിക്കാനുണ്ട്.

Story highlights-decision continue to give token bevq,Ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here