Advertisement

കെപിസിസി ഭാരവാഹികൾക്ക് സംഘടന ചുമതലകൾ വിഭജിച്ചു നൽകി

May 29, 2020
Google News 2 minutes Read

കെപിസിസി ഭാരവാഹികൾക്ക് സംഘടന ചുമതലകൾ വീതിച്ച് നൽകി. ഭാരവാഹികളെ നിശ്ചയിച്ച് മാസങ്ങൾക്കുശേഷമാണ് സംഘടന ചുമതല വിഭജിച്ചു നൽകിയത്. ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ച് നൽകി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ സർക്കുലർ ഇറക്കിയെങ്കിലും ഗ്രൂപ്പുകളുടെ എതിർപ്പിനെത്തുടർന്ന് സർക്കുലർ പിൻവലിച്ചിരുന്നു.

കെപി അനിൽകുമാർ ആണ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി. എഐസിസിയുമായുള്ള ഏകോപന ചുമതല പി സി വിഷ്ണുനാഥിനാണ്. ഓഫീസ്, തെരഞ്ഞെടുപ്പ് ചുമതലകൾ തമ്പാനൂർ രവിക്ക് നല്‍കി.

Read Also: എഡിജിപി ബി.സന്ധ്യക്ക് ബറ്റാലിയൻ ചുമതല; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി

എ,ഐ ഗ്രൂപ്പുകളുടെ കൂടി നിർദേശങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഭാരവാഹികൾക്ക് ചുമതലകൾ വീണ്ടും വിഭജിച്ചു നൽകിയത്. ഗ്രൂപ്പുകളുടെ സമ്മർദത്തെ തുടർന്നായിരുന്നു തീരുമാനം. ചുമതലകൾ വീതിച്ച് നൽകി നേരത്തെ ഇറക്കിയ സർക്കുലർ പിൻവലിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു സർക്കുലർ ഇറക്കിയത്.

 

congress, kerala pradesh congress committee, p c vishnunath, thambanoor ravi, k p anil kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here